Malayalam lyrics
നീയെന്നെ മറന്നോ കണ്ണാ കാളിന്ദി മറന്നോ കാനനം മറന്നോ ഈ നദീതീരത്തെ സ്വപ്നങ്ങൾ മറന്നോ രാധയെ നീ മറന്നോ കൃഷ്ണാ രാധയെ നീ മറന്നോ (നീയെന്നെ മറന്നോ കണ്ണാ) യമുനാതീരത്തെ സുരഭില സ്വപ്നങ്ങൾ സിരകളിലൊഴുകുമീ യാമങ്ങളിൽ (യമുനാ) യദുകുകുലകാംബോജി മുരളിയിൽ പാടി നീ അരികിൽ വരാത്തതെന്തേ മുകിൽവർണ്ണാ കൃഷ്ണാ......... (നീയെന്നെ മറന്നോ കണ്ണാ) ഗോപാംഗനകൾ തൻ മാദക സംഗീത മേളങ്ങളൊഴുകുമീ യാമങ്ങളിൽ(ഗോപാംഗന) ഗോമേദകമണി നൂപുരം ചാർത്തിയെൻ മോഹമുണർത്തുകില്ലേ മുകിൽവർണ്ണാ കൃഷ്ണാ......... (നീയെന്നെ മറന്നോ കണ്ണാ)
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: മുട്ടാര്‍ ശശികുമാര്‍
ഗായകര്‍: ഉഷാ രവി
രാഗം: ചക്രവാകം
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: രാജഗോപാല്‍
വിഡിയോ: വാമദേവൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ഉഷാ രവി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: മുട്ടാര്‍ ശശികുമാര്‍