Malayalam lyrics
നീലമേഘമാളികയില്‍ പാലൊളിപ്പൂവിരിപ്പില്‍ മൂടുപടം മാറ്റിയിരിക്കും മുഴുത്തിങ്കളേ.. മുഴുത്തിങ്കളേ മണ്ണിലെന്റെ മണ്‍കുടിലില്‍ എന്നെയോര്‍ത്തുമയങ്ങുമീ തങ്കവര്‍ണ്ണപ്പൈങ്കിളിയെ കണ്ണുവെയ്ക്കല്ലേ പൊന്നിലഞ്ഞിപ്പൂമണത്താല്‍ കന്നിരാത്രിവിളിയ്ക്കുമ്പോള്‍ കണ്ണടച്ചുകിടക്കുന്ന കളിത്തത്തമ്മേ ഇന്നുരാവില്‍ നിന്മിഴിയില്‍ പൊന്‍ കിനാവായ് ഞാനണഞ്ഞു ഉമ്മവെച്ചു മെല്ലെ മെല്ലെ നിന്നെയുണര്‍ത്തും സുന്ദരമാം ബഹറിലെ എന്റെസ്വപ്നമാളികയില്‍ ഏഴുനിലമാളികയില്‍ നമുക്കു വാഴാം എന്നുമെന്നും മായാത്ത വസന്തങ്ങള്‍ കാവല്‍കാക്കും ചെമ്പകപ്പൂവനത്തില്‍ ഞാന്‍ നിന്നെയിരുത്താം നീലമേഘമാളികയില്‍......
Song information
വര്‍ഷം: 1977
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: പി ജയചന്ദ്രൻ
വര്‍ഗ്ഗീകരണം: പ്രേമഗാനങ്ങള്‍
അഭിനേതാക്കള്‍: സത്താർ, വിധുബാല
വിശദവിവരങ്ങള്‍: വാമദേവൻ
വിഡിയോ: ഗാനസ്നേഹി
Album: യത്തീം
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: യത്തീം
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരന്‍