Malayalam lyrics
ഇന്ന് കാണും പൊൻകിനാക്കൾക്കെന്തൊരു ചേല് ഇന്ന് കാണും പൊൻകിനാക്കൾക്കെന്തൊരു ചേല് എൻ മനസ്സിൻ മണിയറയിൽ കല്യാണക്കോള് മാനത്തെ പൊൻകിണ്ണത്തിൽ പൂനിലാ പാല് മനസ്സിലാകെ മാരന്റെ പുഞ്ചിരിപ്പാല് ഇന്ന് കാണും പൊൻകിനാക്കൾക്കെന്തൊരു ചേല് തുള്ളുന്ന കടൽത്തിരയോരോന്നിലും വെള്ളിത്തോണിയിറക്കുന്ന ചന്ദ്രനെപ്പോലെ മുഹബത്തിന്നലകളിൽ മണിമാരന്റെ മുഖമിന്നു വീണ്ടും വീണ്ടും കാണുന്നു ഇന്ന് കാണും പൊൻകിനാക്കൾക്കെന്തൊരു ചേല് ആശതൻ കൂട്ടിലെ കിളിക്കുഞ്ഞിനോ ആയിരം നിറമുള്ള ചിറകു കിട്ടി അടക്കം വിട്ടവളിന്നു പുറത്തിറങ്ങി പുതുക്കത്തിൻ രാത്രി കാണാൻ തിടുക്കം കൂട്ടി ഇന്ന് കാണും പൊൻകിനാക്കൾക്കെന്തൊരു ചേല് എൻ മനസ്സിൻ മണിയറയിൽ കല്യാണക്കോള് മാനത്തെ പൊൻകിണ്ണത്തിൽ പൂനിലാ പാല് മനസ്സിലാകെ മാരന്റെ പുഞ്ചിരിപ്പാല് ഇന്ന് കാണും പൊൻകിനാക്കൾക്കെന്തൊരു ചേല് ഇന്ന് കാണും പൊൻകിനാക്കൾക്കെന്തൊരു ചേല്
Song information
വര്‍ഷം: 1977
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: അമ്പിളി രാജശേഖരൻ
അഭിനേതാക്കള്‍: ഉണ്ണിമേരി, രവികുമാർ
വരികൾ: Kaiyaleth, ശ്രീദേവി
Album: യത്തീം
Explore this song
- Singer: അമ്പിളി രാജശേഖരൻ
- Film / album: യത്തീം
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരന്‍