Malayalam lyrics
അള്ളാവിന്‍ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്‍ എല്ലാരും എല്ലാരും യത്തീമുകള്‍ യത്തീമുകള്‍... ഇന്നത്തെ മന്നവന്‍ നാളത്തെ യാചകന്‍ ഇന്നത്തെ സമ്പന്നന്‍ നാളെ വെറും യത്തീം യത്തീം ഇന്നത്തെ പൂമേട നാളത്തെ പുല്‍ക്കുടില്‍ ഇന്നത്തെ മര്‍ദ്ദിതന്‍ നാളത്തെ സുല്‍ത്താന്‍ (അള്ളാവിന്‍...) യത്തീമിന്‍ കണ്ണുനീര്‍ തുടയ്ക്കുവാനെന്നെന്നും എത്തുന്നോനല്ലയോ ദൈവദൂതന്‍? യത്തീമിന്‍ കുമ്പിളില്‍ കരുണാമൃതം തൂകും ഉത്തമരല്ലയോ പുണ്യവാന്മാര്‍? (അള്ളാവിന്‍...) പാരിതില്‍ ജീവിതത്തിന്‍ നാരായവേരറ്റ പാവങ്ങളെയാരു സംരക്ഷിപ്പൂ... സ്വര്‍ല്ലോകമവര്‍ക്കെന്നു ചൊല്ലി വിശുദ്ധനബി സെല്ലല്ലാഹു അലൈ വസല്ലം
Song information
വര്‍ഷം: 1977
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: കെ ജെ യേശുദാസ്
രാഗം: ആഭേരി
വര്‍ഗ്ഗീകരണം: മുസ്ലീം ഗാനങ്ങള്‍
വിശദവിവരങ്ങള്‍: krishnachandracs
വിഡിയോ: ഗാനസ്നേഹി
കരോക്കെ: ajayakn40
Album: യത്തീം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: യത്തീം
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരന്‍