Malayalam lyrics
തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞുപെയ്യും മലയിലെ കുളിരുമായ് വരും തെന്നലേ..... കുളിരുമായ് വരും തെന്നലേ എന്നരികിലല്പമിരിക്കുമോ.... തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞുപെയ്യും മലയിലെ.... എന്റെ നെഞ്ചിലെ മോഹമൊരു ചെറുഗാനമായ് നീ പാടുമോ...ഓ..ഓ..ഓ...ഓ... എന്റെ നെഞ്ചിലെ മോഹമൊരു ചെറുഗാനമായ് നീ പാടുമോ... നിന്റെ രാഗസുധാരസത്തിലെൻ ഓമലാളെ മയക്കുമോ... മയക്കുമോ...മയക്കുമോ..... തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞുപെയ്യും മലയിലെ.... എന്റെ സ്വപ്നസരോവരത്തിലൊരോളമായ് നീ ഉണരുമോ... നിന്റെ കൈവിരൽ തഴുകുമൊരു നവകമലമായിവൾ വിടരുമോ... പൂ വിടരുമോ....പൂ വിടരുമോ...... തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞുപെയ്യും മലയിലെ.... ഉം...ഉം....ഉം...
Song information
വര്‍ഷം: 1978
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: സത്യന്‍ അന്തിക്കാട്
ഗായകര്‍: കെ ജെ യേശുദാസ്
അഭിനേതാക്കള്‍: എം ജി സോമന്‍, ജയഭാരതി
വിശദവിവരങ്ങള്‍: Even though the lyricist of this movie was credited as Kanam EJ in several sources, it should be noted that the songs were written by Sathyan Anthikkad
വിഡിയോ: കെ സി ബാബുരാജ്
Album: ആരും അന്യരല്ല
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ആരും അന്യരല്ല
- Composer: എം കെ അർജ്ജുനൻ
- Lyricist: സത്യന്‍ അന്തിക്കാട്