Malayalam lyrics
ദൈവമെവിടെ ദൈവമുറങ്ങും ദേവാലയമെവിടെ ദൈവമെവിടെ മണ്ണിലെ ദുഖത്തിന്‍ ചുമടുതാങ്ങിയായ് പെണ്ണിനെ സൃഷ്ടിച്ച ദൈവമെവിടേ- ദൈവമെവിടേ പണ്ടു സീതയൊഴുക്കിയ കണ്ണീര്‍ വീണ്ടും പലകുറി കണ്ടൂ കാലം ശീലാവതിയും ദേവയാനിയും വീണ്ടും പിറന്നതും കണ്ടൂ കാലം (ദൈവമെവിടേ) മര്‍ത്ത്യനെന്ന മനോഹര നാമം മാംസദാഹത്തിന്‍ പര്യായമായി ത്യാഗമെന്ന മനോഹര നാമം പ്രേമഭംഗത്തിന്‍ പര്യായമായി (ദൈവമെവിടേ)
Song information
വര്‍ഷം: 1968
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകര്‍: കെ ജെ യേശുദാസ്
രാഗം: ഹംസാനന്ദി
ഹിന്ദുസ്ഥാനി രാഗം: പൂരിയ, സോഹിനി
അഭിനേതാക്കള്‍: സത്യന്‍, കൊട്ടാരക്കര ശ്രീധരൻ നായർ, അംബിക സുകുമാരൻ, ശാരദ
വിശദവിവരങ്ങള്‍: ആദര്‍ശ് കെ ആര്‍, ദുബായ്
വിഡിയോ: ഗാനസ്നേഹി
Album: മിടുമിടുക്കി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: മിടുമിടുക്കി
- Composer: എം എസ് ബാബുരാജ്
- Lyricist: ശ്രീകുമാരൻ തമ്പി