Malayalam lyrics

കറുത്തപെണ്ണേ നിന്റെ കണ്ണാടിച്ചില്ലിനുള്ളില്‍

വരച്ചതാരാണെന്റെ വര്‍ണ്ണചിത്രം?

മനസ്സിന്റെ ചുവരില്‍ ചിത്രം വരയ്ക്കും

അനുരാഗമെന്നൊരു ചിത്രകാരന്‍

(കറുത്തപെണ്ണേ..)

കാമുകിയല്ല കളിത്തോഴിയല്ല പ്രേമസര്‍വ്വസ്വമല്ലോ നീ(2)

കാളിദാസന്റെ ശകുന്തളപോലൊരു ഗ്രാമകന്യകയല്ലോ നീ(2)

ദു:ഖത്തിന്‍ ചുഴിയിലീ മോതിരം പോകുമോ,

ദുഷ്യന്തനെന്നെ മറക്കുമോ?

(കറുത്തപെണ്ണേ..)

ഈമനോഹര മാലിനിതീരവും പ്രേമസുന്ദര സന്ധ്യകളും(2)

ചമ്പകത്തണലുമീ ചന്ദനശിലയും

എങ്ങിനെ മറക്കുവതെങ്ങിനെ നാം?

ചമ്പകത്തണലുമീ ചന്ദനശിലയും

എങ്ങിനെ മറക്കുവതെങ്ങിനെ നാം?

(കറുത്തപെണ്ണേ..)

Song information

വര്‍ഷം: 1967

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: വയലാര്‍ രാമവര്‍മ്മ

ഗായകര്‍: കെ ജെ യേശുദാസ്, പി സുശീല

അഭിനേതാക്കള്‍: പ്രേം നസീര്‍, ഷീല

വിശദവിവരങ്ങള്‍: ജയലക്ഷ്മി രവി

Album: കളക്‌ടര്‍ മാലതി

Explore this song