Malayalam lyrics

നീലഗിരിത്തെന്നലേ നീയറിഞ്ഞോ

താഴ്വരപ്പന്തലിൽ ഹേമന്തസന്ധ്യയിൽ

നീലക്കുറിഞ്ഞിപ്പൂവിനു താലികെട്ട്

ഇന്ന് മാലകെട്ട്..

(നീലഗിരിത്തെന്നലേ...)

രാവിന്റെ ഒന്നാം യാമത്തിലാരോ

കിളിവാതിലടച്ചതു നീയറിഞ്ഞോ (2)

ഈ വന മഞ്ഞിന്റെ മണിയറയ്ക്കുള്ളിലെ

ജീവന്റെ സംഗമം നീയറിഞ്ഞോ

അറിഞ്ഞോ..അറിഞ്ഞോ നീയറിഞ്ഞോ..

(നീലഗിരിത്തെന്നലേ...)

കുഞ്ഞരിപ്പൂവു കൾ കണ്ണു തുറക്കും

പുണ്യമുഹൂർത്തങ്ങൾ നീയറിഞ്ഞോ

ഈ നല്ല മണ്ണിന്റെ മടിയിൽ വിടർന്നിടും

പൂവിന്റെ സംഗീതം നീയറിഞ്ഞോ

അറിഞ്ഞോ..അറിഞ്ഞോ നീയറിഞ്ഞോ..

(നീലഗിരിത്തെന്നലേ...

Song information

സംഗീതം: ജോസ്

ഗാനരചന: പി കെ ഗോപി

ഗായകര്‍: പട്ടണക്കാട് പുരുഷോത്തമൻ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song