Malayalam lyrics
നീഹാരചാരുവാം ഈ രമ്യഭൂവിലൊരു നവവത്സരം വീണ്ടും അണിഞ്ഞൊരുങ്ങീ... കണിവയ്ക്കാനാവോളം കൊതിയിതൾ പൂക്കളും മണവും മധുരവും മനസാകെ സ്നേഹവും നീഹാരചാരുവാം ഈ രമ്യഭൂവിലൊരു നവവത്സരം വീണ്ടും അണിഞ്ഞൊരുങ്ങീ... കുരവപ്പൂംപറവകൾ വർണ്ണങ്ങൾ പാടീ കുളിർ കാറ്റിൻ കൈയ്യുകൾ തംബുരു മീട്ടീ...... ( 2 ) ഋതുരാഗ ശ്രുതികളിൽ ഒരു സ്വപ്നം പൂത്തൂ കളഭഞ്ചമം പൂവിളിയായ് കുളിരായീ ... കളഭഞ്ചമം പൂവിളിയായ് കുളിരായീ ..... നീഹാരചാരുവാം ഈ രമ്യഭൂവിലൊരു നവവത്സരം വീണ്ടും അണിഞ്ഞൊരുങ്ങീ... ഇനി നമുക്കോർക്കാൻ പകലുകൾ രാവുകൾ കണിമലർക്കാവിലെ പദചലനങ്ങൾ ( 2 ) ഇലമര ചില്ലകളിൽ നറുനിലാവുണരുമ്പോൾ ഇവിടെ നാമോർമ്മതൻ മർമ്മരമല്ലോ നീഹാരചാരുവാം ഈ രമ്യഭൂവിലൊരു നവവത്സരം വീണ്ടും അണിഞ്ഞൊരുങ്ങീ... കണിവയ്ക്കാനാവോളം കൊതിയിതൾ പൂക്കളും മണവും മധുരവും മനസാകെ സ്നേഹവും നീഹാരചാരുവാം ഈ രമ്യഭൂവിലൊരു നവവത്സരം വീണ്ടും അണിഞ്ഞൊരുങ്ങീ...
Song information
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: പഴവിള രമേശന്‍
ഗായകര്‍: രാധിക തിലക്
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഓണാട്ടുകര
വിഡിയോ: വാമദേവൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: രാധിക തിലക്
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: പഴവിള രമേശന്‍