Malayalam lyrics

നമ്മുടെ പണ്ടത്തെ കാരണോന്മാര്‍

അങ്കച്ചമയം ചമഞ്ഞുപോന്നു..

ങ്ങും....

ചേകോന്മാരായി ജനിച്ചാല്‍ പിന്നെ

വാള്‍ക്കണയില്‍ ചോറല്ലോ ചേകോന്മാര്‍ക്ക്..

അങ്കത്തിന്നാരാനും വന്നുപോയാല്‍

പോകാതെ കണ്ടങ്ങിരുന്നു കൂടാ

ആ...

വടക്കന്‍ ഞൊറി വച്ചു ഞായം വച്ചു

തെക്കന്‍ ഞൊറി വച്ചു കൂന്തല്‍ വച്ചു

പുലിവാലുഴിഞ്ഞങ്ങു കെട്ടി കച്ച

ചുരിക പരിച തൊഴുതെടുത്തു...

ഓ...

അങ്കം പിടിച്ചാലേ ചേകോരാവൂ

പുലസ്യം അണിഞ്ഞാലേ നായരാവൂ

മംഗല്യം അണിഞ്ഞാലേ നാരിയാവൂ

പൂണൂലും ഇട്ടാലേ നമ്പൂരിയാവൂ

പൂണൂലും ഇട്ടാലേ നമ്പൂരിയാവൂ...

ഓ..

നമ്മുടെ പണ്ടത്തെ കാരണോന്മാര്‍

അങ്കച്ചമയം ചമഞ്ഞുപോന്നു...

Song information

വര്‍ഷം: 1962

സംഗീതം: എം ബി ശ്രീനിവാസന്‍

ഗാനരചന: പി ഭാസ്കരന്‍

ഗായകര്‍: കെ പി ഉദയഭാനു

വിശദവിവരങ്ങള്‍: വേണു ഗോപാൽ

Album: കാല്‍പ്പാടുകള്‍

Explore this song