Malayalam lyrics

നാദബ്രഹ്മത്തിൻ സരസ്സിൽ വിരിയും

ശ്വേതപത്മത്തിൻ മനസ്സിൽ നിറയും

സാരസ്വതസുരസുധയോ-സംഗീതം

സപ്തസ്വരനറുമധുവോ

(നാദബ്രഹ്മ.....)

ഗുരു ഗുഹമുദ്രിത ശ്രുതിമയ ദീക്ഷിത -

കൃതിലയ ഭാവതരംഗിണിയോ

ദശരഥസുതപദപൂജിതജീവിത

സുകൃതസുരാമൃതവർഷിണിയോ

പരദേവാമൃതവർഷിണിയോ

(നാദബ്രഹ്മ ....)

ശാസ്ത്രികൾ മധുരമീനാക്ഷിയെചാർത്തിച്ച

നവരത്നമാലികാദ്യുതിയോ

സ്വാതിസങ്കീർത്തനപത്മതീർത്ഥത്തിലെ

നവരാത്രി സ്നാനനിർവൃതിയോ

മംഗളമധ്യമാവതിയോ

(നാദബ്രഹ്മ .....)

Song information

സംഗീതം: ടി എസ് രാധാകൃഷ്ണന്‍

ഗാനരചന: ശ്രീപാദം ഈശ്വരൻ നമ്പൂതിരി

ഗായകര്‍: ബാലഗോപാലന്‍ തമ്പി

രാഗം: സിന്ധു ഭൈരവി

ഹിന്ദുസ്ഥാനി രാഗം: ഭൈരവി, സിന്ധു ഭൈരവി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song