Malayalam lyrics
നാദ വിസ്മയമേ സംഗീതമേ രാഗ സുസ്മിതമേ സംഗീതമേ നാദബ്രഹ്മത്തിൻ ഗിരിയിൽ നിന്നൊഴുകും ആനന്ദാമൃത നിമ്നഗമേ..... ആന്തോളന സ്വര ശ്രുതിലയം നീ... നാദവിസ്മയമേ സംഗീതമേ... ആദിമന്ത്രത്തിന്റെ ആത്മാവിൽ നിന്നു നീ രാഗതരംഗിണിയായ് പിറന്നു...(2) ആരെയും ആരാധനാമഗ്നനാക്കുന്ന മായിക ധാരയായ് ഒഴുകിയെത്തി... ആത്മ പ്രഹർഷദയല്ലോ നീ... ആനന്ദ വാഹിനിയല്ലോ നീ.... നാദവിസ്മയമേ സംഗീതമേ... ആദിയുഷസ്സിന്റെ തേജസ്സിൽ നിന്നു നീ ഭാവ തരംഗങ്ങളായുണർന്നു...(2) ആരെയും ആസ്വാദനാലീനനാക്കുന്ന ആർദ്രമാം നാദപ്രപഞ്ചമായി സായൂജ്യദായിനിയല്ലോ നീ... സാഫല്യദായിനിയല്ലോ നീ... (നാദവിസ്മയമേ....)
Song information
സംഗീതം: ജോയ് തോട്ടൻ
ഗാനരചന: കോന്നിയൂർ രാധകൃഷ്ണൻ
ഗായകര്‍: കെ ആർ ശ്യാമ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ ആർ ശ്യാമ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ജോയ് തോട്ടൻ
- Lyricist: കോന്നിയൂർ രാധകൃഷ്ണൻ