Malayalam lyrics

മുത്തു കൊണ്ടെന്റെ മുറം നിറഞ്ഞു

പവിഴം കൊണ്ടെന്റെ പറ നിറഞ്ഞു...(2)

നിറ നിറ നിറഞ്ഞിട്ടും നിറയാത്തത്തൊരു പാത്രം

മനസ്സു മാത്രം...എന്റെ മനസ്സു മാത്രം...

(മുത്തു കൊണ്ടെന്റെ....)

ഹേയ് ധിമിതകതാരോ...തൈതാരം താരോ...

കിണ്ണം...താരിക്കിണ്ണം...താരിത്തക്കിണ്ണം...

ഹൊയ് ഹൊയ് ഹൊയ്...

കുറുമൊഴി പൂത്തിട്ടും തൈമാവു കായ്ച്ചിട്ടും

കൂട്ടിനിണക്കിളി പൊന്നിളം പൈങ്കിളി വന്നില്ല...

(കുറുമൊഴി....)

എന്റെ പാട്ടിലൊരിത്തിരി നുരയും കുളിരും പതഞ്ഞില്ല...

പതഞ്ഞില്ല...പതഞ്ഞില്ല...

(മുത്തു കൊണ്ടെന്റെ....)

ഹേയ് ധിമിതകതാരോ...തൈതാരം താരോ...

കിണ്ണം...താരിക്കിണ്ണം...താരിത്തക്കിണ്ണം...

ഹൊയ് ഹൊയ് ഹൊയ്...

മധുമാസം തെളിഞ്ഞിട്ടും കാർമുകിലൊഴിഞ്ഞിട്ടും

കുങ്കുമച്ചെപ്പു മറിഞ്ഞു കിടന്നിട്ടും കണ്ടില്ല...

(മധുമാസം...)

എന്റെ കരളിൽ തുടുതുടെതുടിക്കുന്ന നിറമൊട്ടും അറിഞ്ഞില്ല

അറിഞ്ഞില്ല....അറിഞ്ഞില്ല....

(മുത്തു കൊണ്ടെന്റെ....)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: കാവാലം നാരായണപ്പണിക്കര്‍

ഗായകര്‍: ഡോ: രശ്മി മധു

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song