Malayalam lyrics
മുരളികകൊണ്ടു തുലാഭാരമേകിടാം മുരളീധരാ മുകുന്ദാ....(2) തുളസിത്തളിരായ് തളവള ചാർത്തിടാം തുളസീധരാ...ശ്രീധരാ... അടിയന്റെ സാരഥി നീയല്ലയോ... തുളസിത്തളിരായ് തളവള ചാർത്തിടാം തുളസീധരാ...ശ്രീധരാ... അടിയന്റെ സാരഥി നീയല്ലയോ... മുരളികകൊണ്ടു തുലാഭാരമേകിടാം മുരളീധരാ മുകുന്ദാ.... കൃഷ്ണപക്ഷം മാറാത്ത പാവമീ കൃഷ്ണതൻ ചിത്തത്തിലും നീർമിഴികളിലും..(2) സാമസംഗീതമായ് നിറഞ്ഞ നീലാഞ്ജനാ സാരോപദേശം നീ പകരൂ.... സാമസംഗീതമായ് നിറഞ്ഞ നീലാഞ്ജനാ സാരോപദേശം നീ പകരൂ.... എന്നെ നിൻ മുടിയിലെ മയിൽപ്പീലിയാക്കൂ... മുരളികകൊണ്ടു തുലാഭാരമേകിടാം മുരളീധരാ മുകുന്ദാ.... ഉഷ്ണസിന്ധുവാകുമീ പാഞ്ചാല പുത്രിതൻ മൗനത്തിലും മാനഭംഗത്തിലും...(2) രക്ഷാകിരണമായ് നിറഞ്ഞ നീലാംബരാ ഗീതാമൃതം നീ പകരൂ... രക്ഷാകിരണമായ് നിറഞ്ഞ നീലാംബരാ ഗീതാമൃതം നീ പകരൂ... എന്നെ നിൻ മാറിലെ വൈഡൂര്യമാക്കൂ.... (മുരളികകൊണ്ടു....)
Song information
സംഗീതം: മുരളി സിതാര
ഗാനരചന: കളര്‍കോട് ചന്ദ്രന്‍
ഗായകര്‍: എസ് ജയ
രാഗം: ഹിന്ദോളം
ഹിന്ദുസ്ഥാനി രാഗം: മാൽ കൗൺസ്
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: എസ് ജയ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: മുരളി സിതാര
- Lyricist: കളര്‍കോട് ചന്ദ്രന്‍