Malayalam lyrics

മുകിലായ് വർണ്ണമുകിലായ് വന്നു നീ...

കുളിരായ് പ്രേമഹർഷമായ് പെയ്തു നീ

ഞാനറിയാതെ...ഞാനറിയാതെ...

വർണ്ണമുകിലായ് വന്നു നീ...

(മുകിലായ്....)

ഏതോ സ്വപ്നഭൂമിയിലാരോ

എന്നോ പാടിയൊരീണം പോൽ...(2)

എന്നെ പാടിയുണർത്തീ നീ...

പോയ ജന്മ സുകൃതമോ...

എന്നെ പാടിയുണർത്തീ നീ...

പോയ ജന്മ സുകൃതമോ...

വരുമൊരു ജന്മ സാഫല്യമോ...

(മുകിലായ്....)

ഏതോ വർണ്ണ വാസന്തരാത്രി

പുൽകിവിടർത്തിയ പൂവുകൾപോലെ...(2)

എന്നെ പുൽകിയുണർത്തീ നീ

പോയ ജന്മ സുകൃതമോ...

എന്നെ പുൽകിയുണർത്തീ നീ

പോയ ജന്മ സുകൃതമോ...

വരുമൊരു ജന്മ സാഫല്യമോ...

(മുകിലായ്....)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: ഉഷ കൊട്ടാരക്കര

ഗായകര്‍: കാവാലം ശ്രീകുമാര്‍

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: കല്യാണി

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song