Malayalam lyrics
മഴവില്ലിൻ മക്കൾക്കു് മണിമാല കോർക്കുന്ന മഴമുകിൽ തേരുകൾ വന്നു....(2) ഇന്നലെ രാത്രിയിൽ ഞാനുറങ്ങുമ്പോൾ നിൻ പൊന്നിൻ കുഴൽവിളി കേട്ടു...(2) മഴവില്ലിൻ മക്കൾക്കു് മണിമാല കോർക്കുന്ന മഴമുകിൽ തേരുകൾ വന്നു.... എൻ കാലിൽ പണ്ടു നീ ചാർത്തിയ നൂപുരം എന്നോർമ്മ തേടിപ്പിടിച്ചു...(2) എന്നുള്ളിൽ വീണു മയങ്ങും മയൂരങ്ങൾ പിന്നെയും പീലി വിരിച്ചു...(2) മഴവില്ലിൻ മക്കൾക്കു് മണിമാല കോർക്കുന്ന മഴമുകിൽ തേരുകൾ വന്നു.... ഒരു സ്വപ്നസുന്ദര രാഗച്ചിറകിലെൻ ചിരകാലമോഹം പറന്നു...(2) ഒടുവിൽ നിൻ സംഗീത പത്മപത്രങ്ങളിൽ ഒരു ചക്രവാകമായ് വീണു...(2) മഴവില്ലിൻ മക്കൾക്കു് മണിമാല കോർക്കുന്ന മഴമുകിൽ തേരുകൾ വന്നു.... ഇന്നലെ രാത്രിയിൽ ഞാനുറങ്ങുമ്പോൾ നിൻ പൊന്നിൻ കുഴൽവിളി കേട്ടു... മഴവില്ലിൻ മക്കൾക്കു് മണിമാല കോർക്കുന്ന മഴമുകിൽ തേരുകൾ വന്നു....
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: പൂവച്ചല്‍ ഖാദര്‍
ഗായകര്‍: ലത രാജു
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ലത രാജു
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: പൂവച്ചല്‍ ഖാദര്‍