Malayalam lyrics
മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി അപ്പോൾ മധുമാസചന്ദ്രൻ വന്നു മടങ്ങിപ്പോയി (2) മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി.. പാദവിന്യാസമൊട്ടും കേൾപ്പിക്കാതെത്തിയ പാതിരാപൂന്തെന്നലും മടങ്ങിപ്പോയി (2) കാലൊച്ച കേൾപ്പിക്കാതെൻ ജാലകോപാസത്തിങ്കൽ കാമുകദേവൻ വന്നതറിഞ്ഞില്ല ഞാൻ അറിഞ്ഞില്ല ഞാൻ തെല്ലുമറിഞ്ഞില്ല ഞാൻ (മയങ്ങിപ്പോയി...) അങ്കണത്തൈമാവിന്മേൽ രാക്കിളിയിരുന്നൊരു ശൃംഗാരപ്പാട്ടു പാടിയുണർത്തിയപ്പോൾ (2) മുല്ലപ്പൂ നിലാവില്ല വാതായനത്തിലെൻ അല്ലിക്കാർബാണനില്ല ആരുമില്ല ആരുമില്ല അടുത്താരുമില്ല (മയങ്ങിപ്പോയി...)
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: ബി അരുന്ധതി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ആദര്‍ശ് കെ ആര്‍
വിഡിയോ: രാല രാജൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ബി അരുന്ധതി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: പി ഭാസ്കരന്‍