Malayalam lyrics

മരം കൊത്തി വേഗത്തിൽ
മനം കൊത്തി നീറുന്നു....തുയിര്
മരം കൊത്തി വേഗത്തിൽ
മനം കൊത്തി നീറുന്നു എൻ തുയിര്
ചാവുനിലം കാത്തേ...ചേക്കു കനൽ ചോത്തേ
കാലൻ കോഴി കൂവുന്നെന്താണ്ടോ
പ്രാണം കത്തും ചെത്തം എങ്ങോ എങ്ങാണ്ടോ
നാളും പക്കോം എണ്ണുന്നാരാണ്ടോ....ആവോ ആരാണ്ടോ
വന്നേ കൊമ്പിലമ്പോറ്റി ചെമ്മേ പൂത്തു പാച്ചോറ്റി
ചെന്നേ കാണടി മാറ്റാത്തി അയ്യാ പുകില്
കണ്ടം പൂട്ടി വച്ചേറ്റി കോലം നാട്ടി കണ്ണേറ്റി
വാവും വേവലും പോയേണ്ടി പൊയ്യോ പൊരുളോ
ആരാണാവോ ഇനിയൂഴമായ്
ഓരോ നാളും എരിതീയിലായ്
ഇടനെഞ്ചു നീറി കാത്തുവോ
പിടയുന്നൊരുയിരിൻ്റെ താളം
നീയായിരിക്കാം ഞാനായിരിക്കാം
പോകുന്നിരുൾ മഞ്ചലിൽ
മരം കൊത്തി വേഗത്തിൽ
മനം കൊത്തി നീറുന്നു...തുയിര്
ചാവുനിലം കാത്തേ...ചേക്കു കനൽ ചോത്തേ
കാലൻ കോഴി കൂവുന്നെന്താണ്ടോ
പ്രാണം കത്തും ചെത്തം എങ്ങോ എങ്ങാണ്ടോ
നാളും പക്കോം എണ്ണുന്നാരാണ്ടോ....ആവോ ആരാണ്ടോ
വന്നേ കൊമ്പിലമ്പോറ്റി ചെമ്മേ പൂത്തു പാച്ചോറ്റി
ചെന്നേ കാണടി മാറ്റാത്തി അയ്യാ പുകില്
കണ്ടം പൂട്ടി വച്ചേറ്റി കോലം നാട്ടി കണ്ണേറ്റി
വാവും വേവലും പോയേണ്ടി പൊയ്യോ പൊരുളോ

Song details

വര്‍ഷം: 2026

സംഗീതം: രാഹുല്‍ രാജ്‌

ഗാനരചന: ബി കെ ഹരിനാരായണന്‍

ഗായകര്‍: വൈക്കം വിജയലക്ഷ്മി

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഓട്ടം തുള്ളൽ