Malayalam lyrics

മാന്ത്രികം മാന്ത്രികം മാന്ത്രികം
വാക്കുകൾ ചെയ്തികൾ യാന്ത്രികം
കാടുകൾ കേറിയോ ഭാവന
ഈ കാറ്റിലാകെ ലില്ലി പൂത്ത വാസന
കാര്യമില്ലാതെയെന്റെയുള്ളിൽ
മഞ്ഞുതുള്ളി വീണതെന്തിനാ
കണ്ണുകൾ കൊള്ളിമീൻ പോലവേ
കൊള്ളവേ പുഞ്ചിരിച്ചു വേദന
തനിമ ചോരാത്ത സംഗീതമേ
അതിരേകാത്തൊരാകാശമേ
ദൂരെ വിൺയാത്ര നടത്തുവാൻ
എനിക്കെന്തിനൊരുക്കം?
പാടി ബാക്കിവെച്ച പാട്ടിതോ
പാത കണ്ണടച്ച പോക്കിതോ
പാതി പങ്കുവെച്ച നോക്കിലോ
പാടെ ഞാൻ മറന്ന രാഗമോ
ഈ കാറ്റിലാകെ ലില്ലി പൂത്ത വാസന
വേറെയേതോ ദിവ്യമാകും
കള്ള ഭാവമെന്റെ നെഞ്ചിലാ
മാന്ത്രികം മാന്ത്രികം മാന്ത്രികം
വാക്കുകൾ ചെയ്തികൾ യാന്ത്രികം
കാടുകൾ കേറിയോ ഭാവന
ഈ കാറ്റിലാകെ ലില്ലി പൂത്ത വാസന
ആ...ആ...
ദൂരെ വിൺയാത്ര നടത്തുവാൻ
എനിക്കെന്തിനൊരുക്കം?
മാന്ത്രികം മാന്ത്രികം മാന്ത്രികം
വാക്കുകൾ ചെയ്തികൾ യാന്ത്രികം
കാടുകൾ കേറിയോ ഭാവന
ഈ കാറ്റിലാകെ ലില്ലി പൂത്ത വാസന

Song details

വര്‍ഷം: 2026

സംഗീതം: വിഷ്ണു വിജയ്

ഗാനരചന: വിനായക് ശശികുമാർ

ഗായകര്‍: എം ജി ശ്രീകുമാര്‍, മേധ ഗണേഷ്, ആദ്യ അനീഷ്, നിള രാജ്

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ബെത്‌ലഹേം കുടുംബ യൂണിറ്റ്