Malayalam lyrics

സത്തിയം പാർത്ത് സരിയെ കേട്ട് പടവീടകം പാർത്ത്
വെട്രിവേലൊളിയും സേർത്ത് മയിലെ പാർത്ത്
ഉയിരനേ വാഴ്ക വെട്രിവേലമലൈ കാക്ക്
മുരുകസ്തുതി സേർന്തേൻ
കുമരനേ... കുമരനേ... അഴകനേ...

മായാ രാവണനേ മന്മഥ മോഹന സുന്ദരനേ
ലങ്കാ പാലകനേ സേവകനായകനേ
രഘുവീരാ രാഘവനേ വമ്പോടു പോരിനു വന്നവനേ
ഇനി നീയോ പാക്കണമേ വാനരസഞ്ചിതനേ
ഓഹോ.. ആകാശത്തേ തിരിയും ഭൂഗോളത്തെ
കനലിൻ തീനാളത്തെ
കടലിൻ നേരാഴത്തെ
ഇടിമിന്നൽ വേഗത്തിൽ മാറ്റുന്നോനേ
കാറ്റിൻ ചിറകുള്ളോനേ
പോരിൽ പടരുന്നോനേ
അംബരതാരക സംഭവനായക നല്ലൊരു കാവലനേ
ഷണ്മുഖപൂജിത ശങ്കരസേവക സുന്ദര രാവണനേ

പാട്ടുണ്ടേ പടയുണ്ടേ പടയാളുണ്ടേ
നിൻ കൂട്ടുണ്ടേ തണലുണ്ടേ നല്ലൊരു കാവലനേ
അൻപാണേ അരുളാണേ അഴകേഴാണേ
നീ നിന്നാലോ ബലമാണേ സുന്ദര രാവണനേ

മണിമഞ്ചലിലേറണ മഞ്ജുള രൂപിണി മാലേ
കുനു കുറുമ്പു കൊരുത്ത കൂട്ടല്ലെ നീ
ചിരി ചെമ്പക ചെണ്ടൊന്നു ചങ്കില് ചൂടണ ചേലെ
എരിതീയെല്ലാം തേനാക്കി നീ
മായാ രാവണനേ മന്മഥ മോഹന സുന്ദരനേ
ലങ്കാ പാലകനേ സേവകനായകനേ
രഘുവീരാ രാഘവനേ വമ്പോടു പോരിനു വന്നവനേ
നീയോ പാക്കണമേ വാനരസഞ്ചിതനേ

മല വലംകയ്യിലെടുത്തവൻ രിപു നിരകളെ തല്ലിയുടച്ചവൻ
അടവുകളടി തടവുകളൊടു പടപൊരുതിയ ലളിത രാവണനാ

എന്തിനുമേതിനും അമ്പൊടു ചേരണ നല്ലൊരു കാവലനേ
ശങ്കരസേവക കിങ്കരപൂജിത സുന്ദര രാവണനേ (എന്തിനുമേതിനും)

പാട്ടുണ്ടേ പടയുണ്ടേ പടയാളുണ്ടേ
നിൻ കൂട്ടുണ്ടേ തണലുണ്ടേ നല്ലൊരു കാവലനേ
അൻപാണേ അരുളാണേ അഴകേഴാണേ
നീ നിന്നാലോ ബലമാണേ സുന്ദര രാവണനേ

പൂവായും പുലിയായും അവിടേയുണ്ടേ
കാറ്റായും കടലായും ഇവിടേയുണ്ടേ
മഴയായും മലയായും അകലേയുണ്ടേ
നേരായും നിഴലായും അരികേയുണ്ടേ (പൂവായും)

രി സസ സസാ സരിഗരി രി സസ നിധപ
പ നിരി രി സസ സസാ സരിഗരി രി സസ നിധപ
പമഗരി രിഗരി രിഗരി രിഗരി രിഗരി
രിഗമഗ രിഗമഗ രിഗമഗ രിഗമപ മപ
ഗമ ഗരി ഗരി സരിഗമ ഗരി സരി സനിധപ

പാട്ടുണ്ടേ പടയുണ്ടേ പടയാളുണ്ടേ
നിൻ കൂട്ടുണ്ടേ തണലുണ്ടേ നല്ലൊരു കാവലനേ
അൻപാണേ അരുളാണേ അഴകേഴാണേ
നീ നിന്നാലോ ബലമാണേ
സുന്ദര രാവണനേ... (3)

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ജേക്സ് ബിജോയ്

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: എം ജി ശ്രീകുമാർ, അനില രാജീവ്, ജേക്സ് ബിജോയ്, ഭരത് സജികുമാർ, ഉന്മേഷ് ഉണ്ണികൃഷ്ണൻ, അഖിൽ ജെ ചന്ദ്, ആവണി മൽഹാർ, എ സി നീതുഷ, റിയ അന്ന റോയ്, സോണി മോഹൻ, മിലൻ ജോയ്, സൂര്യ ശ്യാം ഗോപാൽ, നിഖിൽ രാജ്, മേധ ഗണേഷ്, സാത്വിക ആർ ശ്രീകാന്ത്, ശ്രിത ഗണേഷ്, നിള രാജ്, ചിന്മയി കിരൺലാൽ

വിശദവിവരങ്ങൾ: സിദ്ധാർത്ഥ് രമേഷ്

വിഡിയോ: സിദ്ധാർത്ഥ് രമേഷ്

Album: അതിമനോഹരം