Malayalam lyrics

�
താഴ്വാരം പോന്നനിഞ്ഞു...
പൂവാട ഞൊറിഞ്ഞുടുത്തു..
മതി മറന്നന്നു നാം പാടി..
മലര്‍ പെറുക്കാന്‍ ഒത്തു കൂടി..
കുരു കുരു വിരലുകളാല്‍ മലര്‍ കൊരുത്തു...
വെറുതെയാ സ്മൃതികളില്‍ വീണൊഴുകിടുമ്പോള്‍
ഒരു മണം മധുകണം വാര്ന്നുരുകിടുമ്പോള്‍..
ഹൃദയ ശാരിക കേണലയും
മധുര നൊമ്പരം തേന്‍ കിനിയും..
പഥിക നീ.. ഇതിലെ വാ (താഴ്വാരം...)
ഇനിയുമീ വനികളില്‍ പൂവ് മഴയുതിരും
അകലെ നിന്നരുമയായ്‌ പിന്‍ വിളികള്‍ കേള്‍പ്പു..
കവിത പാടിയ രാക്കുരുവി..
മിഴികളില്‍ നനവാര്‍ന്നുവോ..
പഥിക നീ.. ഇതിലെ വാ...(താഴ്വാരം...)

Song details

വർഷം: 1991

സംഗീതം: രവീന്ദ്രൻ

ഗാനരചന: ഓ എൻ വി കുറുപ്പ്

ഗായകർ: എം ജി ശ്രീകുമാർ

വിശദവിവരങ്ങൾ: Suggested by Sree Admin

Album: ആകാശക്കോട്ടയിലെ സുൽത്താൻ