Malayalam lyrics

ആ....ആ...ആ....ആ....
മണ്ണിൽ വിണ്ണിൻ സങ്കൽപമെഴുതിയ
മഹാകാവ്യമേ മലയാളമേ
മലയാളമേ എന്റെ മലയാളമേ
(മണ്ണിൽ വിണ്ണിൻ.....)
എള്ളു പൂത്തുലയുന്ന വയലേലക്കാറ്റിൽ
വയലേലക്കാറ്റിൽ....
പുള്ളുവൻ പാട്ടിലെ കഥ പാടിയാടും
കഥ പാടിയാടും....
തുള്ളിച്ചിരിക്കുന്ന കളമൊഴിച്ചോലയിൽ
വള്ളംകളിപ്പാട്ടിൻ പനിനീരു മണക്കും
പനിനീരു മണക്കും പനിനീരു മണക്കും
കണിവയ്ക്കും കാവൽമരങ്ങൾ
കാഞ്ചന കതിർമണ്ഡപങ്ങൾ
എന്തെന്തു ചിത്രങ്ങൾ....
എല്ലാം എല്ലാം എല്ലാം രത്നങ്ങൾ
ആ...ആ...
ശ്രീബലിത്തകിൽ കേട്ടു കൈകൂപ്പുവോളം
കൈകൂപ്പുവോളം
അമ്പലക്കുളങ്ങൾതൻ സുകൃതത്തിൻ മേളം
സുകൃതത്തിൻ മേളം
തൊഴുതുമടങ്ങുന്ന ഭക്തന്റെ കണ്ണിൽ
തീർത്ഥം തളിക്കുന്ന രതിവിഗ്രഹങ്ങൾ
രതിവിഗ്രഹങ്ങൾ രതിവിഗ്രഹങ്ങൾ
അരയാലിൻ ദലമർമ്മരങ്ങൾ
ആയിരം പാദസരങ്ങൾ
എന്തെന്തു ചിത്രങ്ങൾ......
എല്ലാം എല്ലാം എല്ലാം രത്നങ്ങൾ
ആ.....ആ.....

Song information

വര്‍ഷം: 1976

സംഗീതം: ജി ദേവരാജന്‍

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകര്‍: പി മാധുരി

വിശദവിവരങ്ങള്‍: സണ്ണി

Album: നീ എന്റെ ലഹരി

Explore this song