Malayalam lyrics

മഞ്ഞലത്തട്ടമിട്ട്

മഞ്ഞൾക്കുറി തൊട്ട്

മഞ്ജീരം കിലുക്കി വാ വാ വാ

ഇന്നീ മുറ്റത്ത്

കുടമുല്ലച്ചിരിയുമായ്

പുതുവർഷ പ്പൂനിലാവേ!

O

വർണ്ണക്കനവിൻ പൊയ്കയിൽ നീന്തി ഞാൻ

സ്വർണ്ണാമ്പൽപ്പൂക്കളിറുക്കെ,

മഴവില്ലൂഞ്ഞാലാടിയ സന്ധ്യയും

അഴകേ നീ വരുമെന്നു ചൊല്ലി

O

നിന്റെ സദിരിൽ തംബുരു മീട്ടുവാൻ

എന്നാത്മതന്ത്രി മുറുക്കെ,

വന പുല്ലാങ്കുഴലൂതിയ തെന്നലും

വെറുതെയാ ശ്രുതിയൊന്നു മൂളി

Song information

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള

ഗായകര്‍: ടി എൻ ജോസ്

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: നിത്യാനന്ദ

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song