Malayalam lyrics

മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം
മധുമാസം പുണരാത്ത പൂങ്കാവനം
ഉയിരിനുമുയിരാണു കണ്ണന്‍
അവന്‍ ഊരാകെ വണങ്ങുന്ന
കാര്‍മേഘവര്‍ണ്ണന്‍
യദുകുല ഗന്ധര്‍വന്‍ പാടും
യമുനയിലോളങ്ങളാടും
മയിലുകള്‍ പീലി നിവര്‍ത്തും
മണിവില്ലാല്‍ മദനനനും മലരമ്പയക്കും
(മണിവര്‍ണ്ണനില്ലാത്ത...)
വനമാലിപാടുന്ന ഗാനം
മനതാരിലമൃതം നിറയ്ക്കും
ഗോകുലമൊന്നാകെയിളകും
ഗോപികരാധിക മണിയറതീര്‍ക്കും
(മണിവര്‍ണ്ണനില്ലാത്ത...)
രാഗാര്‍ദ്ര മാനസലോലന്‍
രാജീവനേത്രന്‍ മുകുന്ദന്‍
രാധേ നിനക്കെന്തു കോപം
യാദവനെല്ലാര്‍ക്കും ഒരുപോലെ നാഥന്‍
(മണിവര്‍ണ്ണനില്ലാത്ത...)

Song information

വർഷം: 1972

സംഗീതം: ആർ കെ ശേഖർ

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: പി ജയചന്ദ്രൻ, പി സുശീല

അഭിനേതാക്കൾ: പ്രേം നസീർ, ജൂനിയർ ഷീല, രേണുക, വീരൻ, ടി ആർ ഓമന, ബഹദൂർ, പോൾ വെങ്ങോല

വരികൾ: ശ്രീദേവി

യൂട്യൂബ് ഓഡിയോ: രാല രാജൻ

Album: മിസ്‌ മേരി

Explore this song