Malayalam lyrics
മംഗളകുങ്കുമം ഈ തിരുനെറ്റിയിൽ മങ്ങാതെ മായാതെ ചാർത്തിയാലും...(2) ദിനകര നിൻ പ്രിയ വധുവാം വസുധയെ അണിയിച്ചൊരുക്കിയാലും... ദിനകര നിൻ പ്രിയ വധുവാം വസുധയെ അണിയിച്ചൊരുക്കിയാലും... മംഗളകുങ്കുമം ഈ തിരുനെറ്റിയിൽ മങ്ങാതെ മായാതെ ചാർത്തിയാലും... ജീവന്റെ തുടിതാള മേളങ്ങളോടെ പൂവുകളൊരുക്കുന്ന നിറമാലയോടെ...(2) നിത്യഹരിതമാം ഈ തിരുവരങ്ങിൽ നൃത്തമാടുക ദേവീ ഭൂമീദേവീ... നിത്യഹരിതമാം ഈ തിരുവരങ്ങിൽ നൃത്തമാടുക ദേവീ ഭൂമീദേവീ... മംഗളകുങ്കുമം ഈ തിരുനെറ്റിയിൽ മങ്ങാതെ മായാതെ ചാർത്തിയാലും... പ്രാവുകൾ കുറുകുന്ന കൂടുകൾ ചാർത്തും ജീവിത മതിലക മലർക്കാവിലൂടെ...(2) നിത്യസുമംഗലീ ചൈത്രങ്ങൾ വന്നു പുഷ്പകഞ്ചുകം ചാർത്തും ഭൂമീദേവീ... നിത്യസുമംഗലീ ചൈത്രങ്ങൾ വന്നു പുഷ്പകഞ്ചുകം ചാർത്തും ഭൂമീദേവീ... (മംഗളകുങ്കുമം....)
Song information
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: ഓ എന്‍ വി കുറുപ്പ്
ഗായകര്‍: പി സുശീലാദേവി
രാഗം: പന്തുവരാളി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: ശ്രീജയ ദീപു
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: പി സുശീലാദേവി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: ഓ എന്‍ വി കുറുപ്പ്