Malayalam lyrics
മന്ദാര സുമമോ മാകന്ദ സുമമോ എന്തോ വന്നെന്‍റെ മനസ്സിൽ കൊണ്ടൂ മല്ലീശരനോ മറ്റാരാണോ വില്ലുകുലച്ചൊരു ശരമെയ്തു (മന്ദാര സുമമോ) വേദനിച്ചു മനം വേദനിച്ചു പക്ഷെ വേടനെ ഞാൻ തിരിഞ്ഞു നോക്കി (2) കൗമാരവനത്തിലെ കസ്തൂരി പിടമാൻ കാമദേവനെ തിരിഞ്ഞു നോക്കി ആ കാമദേവനെ തിരിഞ്ഞു നോക്കി (മന്ദാര സുമമോ) മയങ്ങുമ്പോൾ രാവിൽ മയങ്ങുമ്പോൾ മണിക്കിനാവു വന്നലയടിച്ചു (2) മണിക്കിനാവിന്‍റെ മധുമാസവാനിൽ മാരന്‍റെ പൂമുഖം വന്നുദിച്ചു പുതു മാരന്‍റെ പൂമുഖം വന്നുദിച്ചു (മന്ദാര സുമമോ)
Song information
സംഗീതം: കെ പി ഉദയഭാനു
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: ഭാവന രാധാകൃഷ്ണന്‍
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഓണാട്ടുകര, ഇന്ദു
വിഡിയോ: ഓണാട്ടുകര
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ഭാവന രാധാകൃഷ്ണന്‍
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: കെ പി ഉദയഭാനു
- Lyricist: പി ഭാസ്കരന്‍