Malayalam lyrics

മനസ്സിൻ തന്ത്രിയിൽ നിനവുകൾ മുട്ടി

കനവിൻ പല്ലവി മീട്ടി...(2)

അനുഭൂതികളുടെ ഗാനതരംഗിണി

കുളിരിൻ അലകൾ ഞൊറിഞ്ഞു...

മനസ്സിൻ തന്ത്രിയിൽ നിനവുകൾ മുട്ടി

കനവിൻ പല്ലവി മീട്ടി...

സുരുചിര ഭാവന സാമസമീരനായ്

സരസിജ മുകുളം തഴുകി...(2)

ഹൃദയപുടങ്ങൾ ദലമലരികളായ്

മധുരിമയോടെ വിടർന്നു...

ഹൃദയപുടങ്ങൾ ദലമലരികളായ്

മധുരിമയോടെ വിടർന്നു...

(മനസ്സിൻ തന്ത്രിയിൽ...)

ചിറകുകൾ നീർത്തി ആത്മപരാഗം

ഗഹനവിഹായസ്സിലൊഴുകി...(2)

അനുപമനിർവൃതി പനിമതിയൊളിയായ്

പുളകപ്പൊലിമകൾ പെയ്തു

അനുപമനിർവൃതി പനിമതിയൊളിയായ്

പുളകപ്പൊലിമകൾ പെയ്തു...

(മനസ്സിൻ തന്ത്രിയിൽ...)

Song information

സംഗീതം: മുരളി സിതാര

ഗാനരചന: ഉമ്മന്നൂർ ഗോപാലകൃഷ്ണൻ

ഗായകര്‍: ബീനാകുമാരി

രാഗം: വലചി

ഹിന്ദുസ്ഥാനി രാഗം: കലാവതി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song