Malayalam lyrics

മനസ്സിളകും അലകടലിൽ

മിഴി നിറയുന്നൊരു സൂര്യൻ

തിരനുരയും തീരത്തിൽ

തിരിയണയുന്നൊരു പ്രാണൻ

യാത്രാമൊഴി തേങ്ങുമിരുധ്രുവങ്ങൾ (മനസ്സിളകും)

പ്രണയവർണങ്ങളിൽ ചാലിച്ച സൗഹൃദം

കരൾചെപ്പിൽ രാഗാർദ്ര കാവ്യമായി (പ്രണയ)

വിണ്ണിലുയർന്നൊരു സൗവർണ്ണശലഭമായ്

വിലോല സ്വപ്നവും പറന്നുപോയി (വിണ്ണിൽ)

പറന്നുപോയി... (മനസ്സിളകും)

പ്രാണഹർഷങ്ങളിൽ ചാർത്തിയ സൗരഭം

ഇടനെഞ്ചിൽ രാഗന്ധിമന്ത്രമായി (പ്രാണ)

വീണ്ടും വരാത്തൊരു സൗരമയൂരമായ്

വിമൂകസന്ധ്യയും അകന്നുപോയി (വീണ്ടും)

അകന്നുപോയി... (മനസ്സിളകും)

Song information

സംഗീതം: മുട്ടറ ബി എൻ രവീന്ദ്രൻ

ഗാനരചന: അഞ്ചല്‍ ദേവരാജന്‍

ഗായകര്‍: സരിത ആർ സി നായർ

വിശദവിവരങ്ങള്‍: സിദ്ധാർത്ഥ് രമേഷ്

വിഡിയോ: സിദ്ധാർത്ഥ് രമേഷ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song