Malayalam lyrics

മലയാള ചിങ്ങം മനം കൊതിക്കും

മലയോരക്കാറ്റിൽ കുളിർ പുതയ്ക്കും...(2)

അത്തപ്പൊൻ താരകം പൂത്തിറങ്ങും

പത്താംനാൾ തിരുവോണം ഓടിയെത്തും....പിന്നെ

കേരളക്കരയാകെ ആഘോഷം....

മലയാള ചിങ്ങം മനം കൊതിക്കും

മലയോരക്കാറ്റിൽ കുളിർ പുതയ്ക്കും...

സഹ്യൻ മടിത്തട്ടിൽ ചാഞ്ഞുറങ്ങും..

നെൽക്കതിർമേൽ സൂര്യാംശു പൂശും...

സഹ്യൻ മടിത്തട്ടിൽ ചാഞ്ഞുറങ്ങും..

നെൽക്കതിർമേൽ സൂര്യാംശു പൂശും...

ആറന്മുളയപ്പനു് വള്ളസദ്യ

കോടിയുടുക്കും പൊൻ കൂത്തമ്പലം

ചാർത്തുന്നു ചാക്കിയാർ കൂത്തുമേളം...(2)

തൃക്കാക്കരയപ്പനു് അട നിവേദ്യം

ശ്രീ പത്മനാഭനു് പള്ളിവില്ല്...ലോക

മലയാള മനസ്സിൽ മധുവസന്തം...

(മലയാള ചിങ്ങം...)

Song information

സംഗീതം: മുരളി സിതാര

ഗാനരചന: തങ്കന്‍ തിരുവട്ടാര്‍

ഗായകര്‍: ലാലു ചെറിയാൻ

രാഗം: മോഹനം

ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song