Malayalam lyrics

മലയാളക്കഥ മൂളും കിളിമകളേ

മുത്തശ്ശിക്കഥയിലെ ശലഭങ്ങളേ...(2)

ചിത്രവർണ്ണച്ചില്ലയിൽ ഊഞ്ഞാലാടും

ചിത്തിരത്തുമ്പികളേ പോരൂ...

ചിത്രവർണ്ണച്ചില്ലയിൽ ഊഞ്ഞാലാടും

ചിത്തിരത്തുമ്പികളേ പോരൂ...

പൂന്തെന്നൽ‌ത്തേരേറി പോരൂ ...

മലയാളക്കഥ മൂളും കിളിമകളേ

മുത്തശ്ശിക്കഥയിലെ ശലഭങ്ങളേ...

അല്ലിത്താമര ആറ്റി‌ൻകരയിലെ

വയണകൾ പൂത്തതറിഞ്ഞില്ലേ...(2)

കുറുമൊഴിമുല്ലക്കുടിലിലുറങ്ങും

നിലാക്കിളി പാടി വന്നില്ലേ....

കുറുമൊഴിമുല്ലക്കുടിലിലുറങ്ങും

നിലാക്കിളി പാടി വന്നില്ലേ....

പൂക്കാലം വന്നെത്തിയില്ലേ ...

മലയാളക്കഥ മൂളും കിളിമകളേ

മുത്തശ്ശിക്കഥയിലെ ശലഭങ്ങളേ...

പൂവാംകുറുന്നില ചൂടും കിനാവിലെ

വസന്തം ചിലമ്പണിഞ്ഞില്ലേ...(2)

മാലേയക്കുളിരണി മുകിലുകളാടുന്ന

തെളിമാനം പനിനീർ കുടഞ്ഞില്ലേ...

മാലേയക്കുളിരണി മുകിലുകളാടുന്ന

തെളിമാനം പനിനീർ കുടഞ്ഞില്ലേ...

മോഹങ്ങൾ മലരണിഞ്ഞില്ലേ...

(മലയാളക്കഥ...)

Song information

സംഗീതം: ആല്‍ബര്‍ട്ട്‌ വിജയന്‍

ഗാനരചന: ചെമ്പഴന്തി ചന്ദ്രബാബു

ഗായകര്‍: പി സുശീലാദേവി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song