Malayalam lyrics

പുരുഷൻ: മലർക്കിനാ‍ക്കൾ പൂത്തു

സ്ത്രീ : മനതാരിൽ

പുരുഷൻ:മധുസ്മിതത്തേൻ തൂകി

സ്ത്രീ : കുളിരേകി

പുരുഷൻ : താരിൽ

സ്ത്രീ : മനതാരിൽ

രണ്ടു പേരും: നാടു നീളെ, കാവുപോലെ

മനോജ്ഞമാം പൂക്കൾ

(മലർക്കിനാക്കൾ .......)

പുരുഷൻ : ആലോലം ആടാൻ

ആരാരോ പോണ്

സ്ത്രീ: നാടെങ്ങും കാണാൻ

പൂന്തെന്നൽ പോണ്

രണ്ടു പേരും : കാവു തേടി, പൂവു തേടി കാറ്റു പോലും പോണ്

(മലർക്കിനാക്കൾ ........)

പുരുഷൻ : കാതോർക്കും പാട്ടൊന്നേ

പാടാമോ പെണ്ണേ?

സ്ത്രീ : ഞാനൂടെ പാടുമ്പം

ആടാമോ കണ്ണേ ?

രണ്ടു പേരും : നീലരാവിൽ, ഈ നീലരാവിൽ

നാമിരുന്നേ പാടാം!

(മലർക്കിനാക്കൾ .......)

Song information

സംഗീതം: കെ രാഘവന്‍

ഗാനരചന: നടുവട്ടം രവീന്ദ്രൻ

ഗായകര്‍: കെ പി ബ്രഹ്മാനന്ദന്‍, ഗായത്രി ശ്രീകൃഷ്ണൻ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഓണാട്ടുകര

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song