Malayalam lyrics
മകം പിറന്നൊരു മങ്കയോ മംഗലാതിരപ്പൈങ്കിളിയോ... ഇളം കവുങ്ങിന്റെ പൂക്കുലത്തളിരോ മുള പൊട്ടും മൊട്ടിലെ പൂങ്കുളിരോ മൂവന്തി കുങ്കുമ പൂത്തുമ്പിയോ.... (മകം പിറന്നൊരു...) മാനസപ്പൂക്കൾ രത്നങ്ങളാക്കുന്ന പ്രണയപാൽക്കടൽ ചിപ്പിയായി...(2) ഒരു ചുംബനത്തിന്റെ ലജ്ജ തുടിപ്പിക്കും തിരുമംഗലപ്പൊൻ പക്ഷിയായി ഒരു ചുംബനത്തിന്റെ ലജ്ജ തുടിപ്പിക്കും തിരുമംഗലപ്പൊൻ പക്ഷിയായി ഈ അചുംബിത ദാഹങ്ങളെ.... ഇണചേർക്കുവാൻ വന്ന സൗന്ദര്യമോ... (മകം പിറന്നൊരു...) കളഭക്കുളങ്ങരെ കാമുകനണിയുന്ന കൈനഖക്കലയുള്ള രജനിയായി...(2) ചിറകിട്ടു തുഴയുന്ന ഹൃദയത്തിലെയ്യുവാൻ മദനപ്പൂ ശരമിഴികളുമായി ചിറകിട്ടു തുഴയുന്ന ഹൃദയത്തിലെയ്യുവാൻ മദനപ്പൂ ശരമിഴികളുമായി.... ഈ അലൗകിക മോഹങ്ങളിൽ ഇഴപാകുവാൻ വന്ന സൗഭാഗ്യമോ... (മകം പിറന്നൊരു...)
Song information
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: ഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍: രെജു ജോസഫ്
രാഗം: ബഹുധാരി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്, നിത്യാനന്ദ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: രെജു ജോസഫ്
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: ഭരണിക്കാവ് ശിവകുമാര്‍