Malayalam lyrics
മായാമാളവ രാഗമുണർന്നു ദേവ ദേവ കലയാമിതപൂർണ്ണം സ്വാതി ഹൃദയ ശ്രീലക നടയിൽ സാലഭജ്ഞികൾ മിഴി തുറന്നു സാന്ദ്ര സാമ സംഗീതമായ്(മായാമാളവ) പന്നഗേന്ദ്ര ശയനപ്രദക്ഷിണം മന്നവകവിയുടെ മേക്ഷപദം മലയാള മാനസമന്ത്ര പദം(2) ഹൃദയം പൂക്കാവടിയാടി നിന്നു ഒരു പൊന്നു ശീവേലി തിടമ്പു ചൂടി ജ0യിലും മുടിയിലും പൂവ് ചൂടി. സ്മൃതികളിൽ തുടിതാള വർണ്ണമായി (മായാമാളവ ) പത്മതീർത്ഥക്കര പടവിലെ സന്ധ്യകൾ പണ്ടൊരു താരാട്ടിൻ ജന്മമായി. ഒരു തിങ്കൾ കിടാവിന് തൊട്ടിലായി കരളിന്റെ നവനീത മുറ്റത്തു കവിയെഴുതും (2) അരിപ്പൊടി ക്കോലങ്ങൾ ആനന്ദമായ് പദമായ് വർണ്ണമായ് ഒഴുകി വന്നു വരഗംഗ സംഗീത പുണ്യമായി (മായാമാളവ)
Song information
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: കുറിച്ചി രാജശേഖരൻ
ഗായകര്‍: എസ് ജാനകിദേവി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: രാജഗോപാല്‍
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: എസ് ജാനകിദേവി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: കുറിച്ചി രാജശേഖരൻ