Malayalam lyrics
കർപ്പൂര ശുഭ്രമാം വേദ ശൈലേന്ദ്ര മൗലിയിലുണരും കൽഹാരോധ്യാന ഗംഗയും സിന്ധുവും ബ്രഹ്മപുത്രയും നക്ഷത്ര പതക്ക മണിഹാരങ്ങളായണിയും നിർമ്മലാംബെ നിത്യ മംഗള ദീപാർപ്പണം മാതേ നിൻ തിരു മലർചുണ്ടിലുണരും വേദ സംഗീത സായൂജ്യ മന്ത്രം യഥോ ധർമ്മ സ്തതോ ജയ [മാതേ നിൻ തിരു] സത്യയുഗ സൃഷ്ടി തൻ ബ്രഹ്മശാലയിൽ സ്വയംഭൂമനുക്ഷേത്ര മണ്ഡപങ്ങളിൽ സപ്തർഷിമാരുടെ ചുണ്ടുകളിൽ സച്ചിന്മയീ നിൻ മന്ദ്രമുണർന്നു [മാതേ നിൻ തിരു] യുഗധർമ്മ വേദത്തിൻ പൊരുളറിഞ്ഞു യജ്ഞെശ്വരന്മാർ നിന്നെ നമിപ്പൂ പ്രപഞ്ചദേവിതൻ തൃക്കോവിലിൽ പ്രഭാതഗീതമായ് നിൻ സൂക്തമുണർന്നു [മാതേ നിൻ തിരു]
Song information
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: ഏ പി ഗോപാലന്‍
ഗായകര്‍: പി സുശീലാദേവി
രാഗം: സാരംഗ
ഹിന്ദുസ്ഥാനി രാഗം: ഛായ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: നിത്യാനന്ദ
വിഡിയോ: സി റ്റി ബിജു
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: പി സുശീലാദേവി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: ഏ പി ഗോപാലന്‍