Malayalam lyrics

മാറിൽ കുങ്കുമമാലകൾ ചാർത്തിയ

സന്ധ്യകളേ...ഓണ സന്ധ്യകളേ...(2)

മാതള കലികകൾ നുള്ളി നടക്കും

മധുരാംഗികളേ സന്ധ്യകളേ...

ഓണ സന്ധ്യകളേ....

മാറിൽ കുങ്കുമമാലകൾ ചാർത്തിയ

സന്ധ്യകളേ...ഓണ സന്ധ്യകളേ..

പഞ്ചമിമലയിലെ പുള്ളുവപ്പെണ്ണിന്റെ

പൊന്നിൻ കുടത്തിന്റെ താളം...

പഞ്ചമിമലയിലെ പുള്ളുവപ്പെണ്ണിന്റെ

പൊന്നിൻ കുടത്തിന്റെ താളം...

താളം താളം

കേട്ടുണരും ചിങ്ങരാത്രി

കിളിയുടെ തൂവൽ‌ച്ചിറകിളകുമ്പോൾ

ആ പീലിപ്പൂക്കളാൽ തിരുവോണപ്പുലരിയിൽ

അത്തപ്പൂക്കളമെഴുതൂ നിങ്ങൾ

അഞ്ജനപ്പൂക്കളമെഴുതൂ....

മാറിൽ കുങ്കുമമാലകൾ ചാർത്തിയ

സന്ധ്യകളേ...ഓണ സന്ധ്യകളേ...

ആവണിവനത്തിലെ ആതിരപ്പെണ്ണിന്റെ

സ്വർണ്ണച്ചിലമ്പിന്റെ നാദം...

ആവണിവനത്തിലെ ആതിരപ്പെണ്ണിന്റെ

സ്വർണ്ണച്ചിലമ്പിന്റെ നാദം...

നാദം...നാദം...

കേട്ടിളകും ഓണമല്ലി...

കേട്ടിളകും ഓണമല്ലിപ്പൂവിൻ

വർണ്ണദളം തുടിക്കുമ്പോൾ

ആ പൂവിൻ ഇതളിനാൽ ഓണവിഭാതത്തിൽ

ചിത്രപ്പൂക്കളമെഴുതൂ...നിങ്ങൾ

ആയിരം പൂക്കളമെഴുതൂ....

(മാറിൽ....)

Song information

സംഗീതം: എല്‍ പി ആര്‍ വര്‍മ

ഗായകര്‍: ബി അരുന്ധതി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song