Malayalam lyrics
മാൻകിടാവേ അറിയില്ലേ എൻ മൗനവേദന നീ...(2) കേൾക്കുന്നില്ലേ വനജ്യോത്സ്നേ എൻ മനസ്സിൻ ഗദ്ഗദം നീ.. കേൾക്കുന്നില്ലേ വനജ്യോത്സ്നേ എൻ മനസ്സിൻ ഗദ്ഗദം നീ.... മാൻകിടാവേ അറിയില്ലേ എൻ മൗനവേദന നീ... മായ്ച്ചാൽ മായുന്നില്ലെൻ ഉള്ളിൽ പ്രിയതമനെഴുതിയ ചിത്രങ്ങൾ...(2) ഓർക്കുന്തോറും മധുരം നൽകി തെളിയും കോമള ബിംബങ്ങൾ...(2) മാൻകിടാവേ അറിയില്ലേ എൻ മൗനവേദന നീ... താമരയിലയിൽ നഖമുനയാൽ ഞാൻ എഴുതാൻ നോക്കും വാക്യങ്ങൾ...(2) പൂർണ്ണതകൊള്ളാതെന്നെ വീണ്ടും തരളിതമാക്കും നിമിഷങ്ങൾ...(2) മാൻകിടാവേ അറിയില്ലേ എൻ മൗനവേദന നീ... കേൾക്കുന്നില്ലേ വനജ്യോത്സ്നേ എൻ മനസ്സിൻ ഗദ്ഗദം നീ... മാൻകിടാവേ അറിയില്ലേ എൻ മൗനവേദന നീ...
Song information
സംഗീതം: കെ പി എന്‍ പിള്ള
ഗാനരചന: പൂവച്ചല്‍ ഖാദര്‍
ഗായകര്‍: ബി അരുന്ധതി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ബി അരുന്ധതി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: കെ പി എന്‍ പിള്ള
- Lyricist: പൂവച്ചല്‍ ഖാദര്‍