Malayalam lyrics
മാമലയിൽ മേമലയിൽ പാടും പൂങ്കുയിലേ മഞ്ജരിതൻ മഞ്ജിമയിൽ പോരൂ പൂമൊഴിയേ... പോരൂ പൂമൊഴിയേ... (മാമലയിൽ....) ഉയരുന്നൂ...പൂവിളികൾ... പൂവേ പൊലി പൂവേ...പൊലി പൂവേ...പൊലി പൂവേ... ഉയരുന്നൂ പൂവിളികൾ...തുടരുന്നൂ പൂ പൊലികൾ ഉയരുന്നൂ പൂവിളികൾ...തുടരുന്നൂ പൂ പൊലികൾ... കുരവകൾതൻ തേനലയിൽ ഒഴുകിവരൂ നീയിതിലേ കുരവകൾതൻ തേനലയിൽ ഒഴുകിവരൂ നീയിതിലേ... പാടും പൂങ്കുയിലേ.... മാമലയിൽ.... താളത്തിൽ...കന്യകകൾ... താനന്ന താനന്നാ...താനന്ന താനന്നാ താനന്ന താനന്നാ താ നനനാ... താളത്തിൽ കന്യകകൾ...മേളത്തിൻ മാറ്റൊലികൾ താളത്തിൽ കന്യകകൾ...മേളത്തിൻ മാറ്റൊലികൾ... കളരവമാം തിരുമധുരം അരുളിവരൂ നീയിതിലേ കളരവമാം തിരുമധുരം അരുളിവരൂ നീയിതിലേ... പോരൂ പൂമൊഴിയേ... (മാമലയിൽ....)
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: പൂവച്ചല്‍ ഖാദര്‍
ഗായകര്‍: ഭാവന രാധാകൃഷ്ണന്‍
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ഭാവന രാധാകൃഷ്ണന്‍
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: പൂവച്ചല്‍ ഖാദര്‍