Malayalam lyrics
മാലിനീ തീരമേ മാലിനീ തീരമേ മന്ദാരസ്വപ്നങ്ങൾ മാല കോർത്തൊരുക്കുന്ന മന്മഥഗൃഹമാണു നീ..ഒരു മന്മഥഗൃഹമാണു നീ മാലിനീ തീരമേ മാലിനീ തീരമേ നിന്നുടെ മാറിൽ വിടരും മലരിൻ നിതാന്ത സൌന്ദര്യം(നിന്നുടെ) നിന്നിലലിഞ്ഞണയുന്നൊരു കാറ്റിൻ നിതാന്ത സൌരഭ്യം(നിന്നിലലിഞ്ഞ) മാലിനീ തീരമേ മാലിനീ തീരമേ നിൻ വിരിമാറിൽ വനജ്യോത്സ്നകളിൽ നിർവൃതി പൂക്കുന്നു (നിൻ) നിന്നെയുരുമ്മി ഒഴുകും മാലിനി പ്രണവം ചൊല്ലുന്നു(നിന്നെയുരുമ്മി) മാലിനീ തീരമേ മാലിനീ തീരമേ മന്ദാരസ്വപ്നങ്ങൾ മാല കോർത്തൊരുക്കുന്ന മന്മഥഗൃഹമാണു നീ..ഒരു മന്മഥഗൃഹമാണു നീ മാലിനീ തീരമേ മാലിനീ തീരമേ
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: വെള്ളനാട് കൃഷ്ണൻകുട്ടി
ഗായകര്‍: ദീപ്‌തി ഓംചേരി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: രാജഗോപാല്‍
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ദീപ്‌തി ഓംചേരി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: വെള്ളനാട് കൃഷ്ണൻകുട്ടി