Malayalam lyrics
മാലിനീതടമേ പ്രിയേ... മാലിനീതടമേ....(2) മധുരസ്മരണകൾ വിടരും സുരഭില മന്മഥ കേളീ ഗൃഹമേ.... ആശ്രമകന്യാ പുളകിത മനമേ... മാലിനീതടമേ പ്രിയേ... മാലിനീതടമേ.... താമരയല്ലിപ്പൂമെത്തയിലായ് കാമിനിയാളുണ്ടോ... കണ്വമാമുനി സുതയുണ്ടോ... (താമരയല്ലി....) രാമച്ചക്കുളിർ വീശിയുറക്കാൻ തോഴികൾ അവിടുണ്ടോ... ചാരെ രാജർഷികളുണ്ടോ... ആ...ആ....ആ.... മാലിനീതടമേ പ്രിയേ... മാലിനീതടമേ.... മാനുകൾ കറുകക്കൂമ്പുകൾ തിരയും കാനന വഴിയുണ്ടോ... ആടകൾ തോരയിടാറുണ്ടോ... (മാനുകൾ....) മിഴിനീർ തൂകി നനച്ചു വളർത്തിയ വനജോത്സ്നകളുണ്ടോ... ജീവിത നെടുവീർപ്പുകളുണ്ടോ... ആ...ആ...ആ.... (മാലിനീതടമേ...)
Song information
സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍
ഗാനരചന: ഡോ ചേരാവള്ളി ശശി
ഗായകര്‍: ദുർഗ്ഗ രാജ്
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ദുർഗ്ഗ രാജ്
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ആല്‍ബര്‍ട്ട് വിജയന്‍
- Lyricist: ഡോ ചേരാവള്ളി ശശി