Malayalam lyrics

മാലിനീ മന്ദഗാമിനീ

നീയോ മുനികന്യകയോ...

മാനിണ മേയും താഴ്‌വരകൾക്കീ

മാദക കാന്തി പകർന്നൂ...

(മാലിനീ....)

അരുവീ തീരത്തനുരാഗലോലരാം

അരയന്നങ്ങൾ ചിറകുരുമ്മുമ്പോൾ...(2)

മനസ്സിലെ വനജോത്സ്ന മലരണിയുന്നു

അഭിലാഷ മൃതശാപം പുളയുന്നു...

(മാലിനീ....)

ഇണതൻ കൊമ്പിൻ മുനയിൽ മാൻ‌പിട

ഇളകുംതൻ മിഴിമുന ഉരസ്സുമ്പോൾ...(2)

മധുരമാം മോഹങ്ങൾ ചിറകണിയുന്നു

വിരലിലെ തിരുവാലി പിടയുന്നു..

(മാലിനീ....)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: മധു വെമ്പായം

ഗായകര്‍: ലത രാജു

രാഗം: ധര്‍മവതി

ഹിന്ദുസ്ഥാനി രാഗം: അംബിക, മധുവന്തി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song