Malayalam lyrics
കുയിലെന്നു കരുതി പെണ്ണെ നിനക്കൊരു കൂടൊരുക്കി ഞാൻ ,നെഞ്ചിൽ കൂടൊരുക്കി ഞാൻ കൂട്ടിനുള്ളിൽ പാട്ടുമായി എന്തേ വന്നീലാ..... നീ എന്തേ വന്നീലാ........ മയിലെന്നു കരുതി കണ്ണീരാലൊരു മഴ പെയ്യിച്ചു ഞാൻ പീലി ചൂടി, നൃത്തമാടി എന്തേ വന്നീലാ നീ എന്തേ വന്നീലാ മാനന്നു കരുതി നിനക്കുറങ്ങാൻ മാടം കെട്ടി ഞാൻ കരളിൽ മാടം കെട്ടി ഞാൻ മാറി മാറി ദൂരെ ദൂരെ നീ മറഞ്ഞെല്ലോ... ഹാ നീ മറഞ്ഞെല്ലോ വണ്ടെന്നു കരുതി തേനൂറുന്നൊരു വസന്തമായി ഞാൻ പൂങ്കുലയിൽ , തേൻ കുടിക്കാൻ എന്തേ വന്നീലാ... നീ എന്തേ വന്നീലാ.. ( കുയിലെന്നു കരുതി )
Song information
സംഗീതം: ടി ഏ കല്ല്യാണം
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: കെ പി ഉദയഭാനു
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഓണാട്ടുകര
വിഡിയോ: ശ്രീജയ ദീപു
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ പി ഉദയഭാനു
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ടി ഏ കല്ല്യാണം
- Lyricist: പി ഭാസ്കരന്‍