Malayalam lyrics

കുങ്കുമച്ചോലയിൽ മുഖം കഴുകും

ഭൂമി പുണ്യവതീ.....(2)

നിന്റെ നഗ്നപാദങ്ങളിൽ സാഗരം ചാർത്തുന്ന

മുത്തണി പൊൻ ചിലങ്ക...

(കുങ്കുമച്ചോലയിൽ....)

എത്രയോ പുലരികൾ എത്രയോ സന്ധ്യകൾ

നിൻ മടിത്തട്ടിൽ കൊഞ്ചിക്കുഴഞ്ഞുറങ്ങി...(2)

എത്ര വസന്തങ്ങൾ പൗർണ്ണമിരാവുകൾ

നിന്റെ സൗന്ദര്യത്തിനു മാറ്റു കൂട്ടി

നിന്റെ ലാവണ്യത്തിനു ലഹരി കൂട്ടി....

(കുങ്കുമച്ചോലയിൽ....)

എത്രയോ വാഗ്മികൾ എത്രയോ ശില്പികൾ

നിന്നിലെ ഊഷ്മാവിൽ നിന്നുയർന്നു...(2)

എത്ര ചരിത്രങ്ങൾ കഥകൾ കാവ്യങ്ങൾ

നിന്നിലെ നീർഞരമ്പിൽ അലിഞ്ഞുചേർന്നു

നിന്റെ ആത്മഗംഗയിൽ അലിഞ്ഞുചേർന്നു

(കുങ്കുമച്ചോലയിൽ....)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: കളര്‍കോട് ചന്ദ്രന്‍

ഗായകര്‍: എൻ ശ്രീകാന്ത്

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song