Malayalam lyrics
കുടന്നയിൽ ആയിരം പൂ ചൂടി മദിച്ചു നിൽക്കുന്നു ഭൂമി... ഈ ഭൂമി എന്റെ ഭൂമി...ഞാൻ... പിച്ചവെച്ചുണ്ടു കളിച്ചു വളർന്നൊരു ഭൂമി... (കുടന്നയിൽ....) ഭൂമിയിൽ ഓരോ പൂ തോറും മുത്തമിട്ടോടുന്ന കാറ്റു്...(2) ഈ കാറ്റു്...നല്ല കാറ്റു്... നറു പൂമണം തന്നിട്ടു് മിണ്ടാതെ പോകുന്ന പൂങ്കാറ്റു്... (കുടന്നയിൽ....) കാറ്റിനോടെന്തോ ശൃംഗാരം പാടാനുണരുന്ന പൂക്കൾ...(2) ഈ പൂക്കൾ...നല്ല പൂക്കൾ... നിറപൂക്കളം തീർക്കാൻ വട്ടമിട്ടുണരും ജമന്തിപ്പൂക്കൾ... (കുടന്നയിൽ ....)
Song information
ഗായകര്‍: ഉഷാ രവി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ഉഷാ രവി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍