Malayalam lyrics

കിളിച്ചിന്തു പൈങ്കിളിച്ചിന്ത് കിളരെ കിളരെ

തുഞ്ചൻ പാടിയ മലയാളക്കൊഞ്ചലുണരും

കൊഞ്ചലുണരും പഴം പുരാണച്ചിന്ത് കിളിച്ചിന്ത്

മണിയും പവിഴവും ഇടകലരും മന്ത്ര മഞ്ജീരമേളം

(കിളിച്ചിന്ത്..)

ഓംകാരപ്പൊരുളായ് താതന്റെ സാക്ഷിയായ്

ബോധം പകരും ഹരിനാമകീർത്തനങ്ങളാലേ (2)

അദ്വൈതപ്പൊരുളിൻ വിദ്യുന്മേഖലയിൽ

പരാജ്ഞാന പരമാനന്ദം പകരൂ

മന്ത്ര മഞ്ജീരമേളം

(കിളിച്ചിന്ത്..)

കണ്ണിന്നുൾക്കണ്ണായ് ഏകാന്തജ്യോതിസ്സായ്

മോഹം കളയും പരമാത്മാ ദർശനങ്ങളാലേ (2)

ഭക്തിക്കാധാരം ശ്രദ്ധയ്ക്കാലംബം

ഇതേ പരമഭാഗവതാ കഥാ മരന്ദം

മന്ത്ര മഞ്ജീരമേളം

(കിളിച്ചിന്ത്..)

Song information

സംഗീതം: പി സുശീലാദേവി

ഗാനരചന: കാവാലം നാരായണപ്പണിക്കര്‍

ഗായകര്‍: പി സുശീലാദേവി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

വിഡിയോ: സുഭാഷ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song