Malayalam lyrics

കേദാരഗൗളയായ് ഒഴുകി

ക്രൗഞ്ച മിഥുന സല്ലാപം...(2)

പളുങ്കു പെയ്യും സ്മൃതികളുമായി

പുളകിതയായ് നിന്നു...

പ്രകൃതി പുളകിതയായ് നിന്നു...

കേദാരഗൗളയായ് ഒഴുകി

ക്രൗഞ്ച മിഥുന സല്ലാപം...

ചമത പൂത്തുലഞ്ഞ തമസാപുളിനത്തിൽ

മൗനവാത്മീകങ്ങൾ ഉടഞ്ഞൂ...

(ചമത...)

കല്പകത്തണലിൽ കലമാനിണകൾ

കന്മദ സൗരഭമണിഞ്ഞു...(2)

രാജഹംസങ്ങൾ സരസ്സീരുഹങ്ങളിൽ

രാജസന്ദേശങ്ങൾ തിരഞ്ഞൂ...കാലം

മായിക ലയഭാവമറിഞ്ഞു...

കേദാരഗൗളയായ് ഒഴുകി

ക്രൗഞ്ച മിഥുന സല്ലാപം..

വർണ്ണത്തൂവലോലും കനവുകളന്നൊരു

വനവേട ശരമേറ്റു വീണു...

(വർണ്ണ....)

മാമുനി വ്യഥയായ്‌ മാനിഷാദയായ്

വേഗ നിർഘോഷമുതിർന്നു...(2)

ആദിമകാവ്യത്തിൻ ശീലുകളിൽ തുളുമ്പി

ആർദ്ര ഹൃദയസംഗീതം...കാലം

കാതരനൊമ്പരമറിഞ്ഞു...

(കേദാരഗൗളയായ്....)

Song information

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: കെ ബി എസ് ശബരിമണി

ഗായകര്‍: പന്തളം ബാലന്‍

രാഗം: കേദാരഗൗള

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്, നിത്യാനന്ദ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song