Malayalam lyrics

കവിതേ എന്നു നീ എന്നെ വിളിച്ചു

കരളിൽ കുളിരു നിറച്ചു (2)

അതിൽ നിന്നുണരും മധുരസ്മൃതിയാൽ

വെറുതേ രാവു കഴിച്ചു ..വെറുതേ രാവു കഴിച്ചു

(കവിതേ എന്നു നീ..)

വാർമതി വാനിൽ നിന്നു ചിരിച്ചു

ഭൂമിയിൽ പുളകം വിതച്ചു (2)

ഏകാന്തതയിൽ നീയണയാതെൻ

മാനസ മൈന ചിലച്ചു ..മാനസമൈന ചിലച്ചു

(കവിതേ എന്നു നീ..)

പൊന്നുഷസ്സെന്നെ തൊട്ടു വിളിച്ചു

കുങ്കുമ രേണു പൊഴിച്ചു (2)

എങ്കിലും നീയെൻ ദർശനമാകാൻ

എന്നഭിലാഷമുദിച്ചു.. എന്നഭിലാഷമുദിച്ചു

(കവിതേ എന്നു നീ..)

Song information

സംഗീതം: ജയദേവന്‍

ഗാനരചന: പൂവച്ചല്‍ ഖാദര്‍

ഗായകര്‍: പി വി പ്രീത

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഓണാട്ടുകര

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song