Malayalam lyrics
കരുണാസാഗരമേ കനിയൂ ഗുരുദേവാ.. ഗുരുദേവാ.. കരുണാസാഗരമേ കനിയൂ ഗുരുദേവാ.. ഇരുളില്‍ അടിയങ്ങള്‍ വഴി കാണാതുഴലുമ്പോള്‍ അരുണോദയം പോലെ.. അരുണോദയം പോലെ.. തെളിയൂ സത്ഗുരുദേവാ.. അരുണോദയം പോലെ.. തെളിയൂ സത്ഗുരുദേവാ.. ജയ ജയ ദേവാ ഗുരുദേവാ...(8) (കരുണാസാഗരമേ...) ശരണം നീയൊഴികെ ആരുമില്ലിവിടത്തില്‍ (2) തരണം തവ ചരണം (2) കര കേറാന്‍ അലയാഴി ജയ ജയ ദേവാ ഗുരുദേവാ (4) (കരുണാസാഗരമേ...) ഒരു ജാതി മതമൊന്നു ഒരു ദൈവം മനുജന്നു (2) അരുളീ നിന്‍ തവ വചനം അരുളീടുക ചിരശാന്തി... ജയ ജയ ദേവാ ഗുരുദേവാ... (4) ---------------------------------------------------------------------------------------------
Song information
വര്‍ഷം: 1962
സംഗീതം: എം ബി ശ്രീനിവാസന്‍
ഗാനരചന: ആർ നമ്പിയത്ത്
ഗായകര്‍: കെ പി ഉദയഭാനു, കമല കൈലാസ് നാഥൻ
വര്‍ഗ്ഗീകരണം: ഭക്തിഗാനങ്ങള്‍
വിശദവിവരങ്ങള്‍: രാജഗോപാൽ61
Album: കാല്‍പ്പാടുകള്‍
Explore this song
- Singer: കെ പി ഉദയഭാനു
- Singer: കമല കൈലാസ് നാഥൻ
- Film / album: കാല്‍പ്പാടുകള്‍
- Composer: എം ബി ശ്രീനിവാസന്‍
- Lyricist: ആർ നമ്പിയത്ത്