Malayalam lyrics
കർപ്പൂരവെറ്റില ഇറുക്കും അതിൽ കസ്തൂരി കുറിക്കൂട്ടെടുക്കും കാഞ്ചനമണിദീപം കൊളുത്തും അതു കരളിലെ ദേവനു കാഴ്ച വെയ്ക്കും... ഞാൻ കാഴ്ച വെയ്ക്കും... (കർപ്പൂരവെറ്റില....) പൂക്കളിൽ പൂക്കൾതൻ സൗരഭമൊഴുകുമി പൂർണ്ണ ചന്ദ്രികാ രാത്രിയിൽ...(2) ഗന്ധർവ്വൻപാട്ടിലെ പാതിരാപ്പൂവുമായ് സുന്ദരൻ അവനെന്റെ അരികിൽ വരും... എന്നെ സിന്ദൂരരാഗങ്ങൾ ചൂടിക്കും... (കർപ്പൂരവെറ്റില....) മേനിയിൽ മേനിതൻ ആവേശം നിറയുമീ മേടപൂർണ്ണിമാ യാമത്തിൽ...(2) മംഗലപ്പൊയ്കതൻ ആതിരാകുളിരുമായ് കിന്നരൻ അവനെന്റെ അരികിൽ വരും എന്നെ ശൃംഗാരമാലകൾ ചാർത്തിക്കും... (കർപ്പൂരവെറ്റില....)
Song information
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: ഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍: ബി ശോഭ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ബി ശോഭ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: ഭരണിക്കാവ് ശിവകുമാര്‍