Malayalam lyrics
കരിയും സൂര്യനെ മുനിയും പൗർണ്ണമിയെ വിരിയിച്ചതെന്തിനെൻ മിഴിമുകിലിൽ...(2) എരിയും ചോരച്ചായം കൊണ്ടേ വരച്ചതെന്തിനെൻ മുഖരൂപം... എരിയും ചോരച്ചായം കൊണ്ടേ വരച്ചതെന്തിനെൻ മുഖരൂപം... (കരിയും സൂര്യനെ...) ഉരുകും മനസ്സിൻ പൊരുളിൽ ചേരും മധുരം നുകരാൻ കഴിയാഞ്ഞോ....(2) ഹരിതം പുൽകും ചേതന പൂത്ത മലരുകൾ മാടി വിളിക്കാഞ്ഞോ... ഹരിതം പുൽകും ചേതന പൂത്ത മലരുകൾ മാടി വിളിക്കാഞ്ഞോ... (കരിയും സൂര്യനെ...) ഒഴുകീടുന്നതെൻ മിഴിനീരല്ല കരളിൻ ആർദ്ര വിഭാവങ്ങൾ...(2) പുകയും നീലാകാശത്തൊടുവിൽ പകലവൻ അണയും പ്രഭ തൂകും... പുകയും നീലാകാശത്തൊടുവിൽ പകലവൻ അണയും പ്രഭ തൂകും... (കരിയും സൂര്യനെ...)
Song information
സംഗീതം: ജോൺ ഡിക്സൺ
ഗാനരചന: ഉമ്മന്നൂർ ഗോപാലകൃഷ്ണൻ
ഗായകര്‍: ഗോപിക ജയ
രാഗം: കീരവാണി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: രാല രാജൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ഗോപിക ജയ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ജോൺ ഡിക്സൺ
- Lyricist: ഉമ്മന്നൂർ ഗോപാലകൃഷ്ണൻ