Malayalam lyrics
ആ... ആ... ആ... കരകാണാക്കടലിൻ അക്കരെയുണ്ടൊരു കസ്തൂരി പൂങ്കടവ്.. കടവിൽ വർണ്ണകമാനങ്ങളിട്ടൊരു കുങ്കുമ പൂന്തെരുവ്... (കരകാണാക്കടലിൻ... ) തൃക്കാക്കരയപ്പന് തിരുമുൽക്കാഴ്ചയ്ക്ക് തൃത്താപ്പൂ നല്കും പൂന്തെരുവ്.. (തൃക്കാക്കരയപ്പന്.. ) പീലിപ്പൂ ചൂടും സൌന്ദര്യലക്ഷ്മി പൂമാല കോർക്കും പൂന്തെരുവ്... (പീലിപ്പൂ.. ) (കരകാണാക്കടലിൻ... ) മാനത്തു നിറയെ തുമ്പപ്പൂ തുമ്പപ്പൂ മലയാളിപ്പെണ്ണിനു നിറുകയിൽ പൂ.. (മാനത്തു.. ) മാവേലിനാടിന്റെ പുഷ്പോത്സവം കേരളനാടിന്റെ നൃത്തോത്സവം... (മാവേലിനാടിന്റെ.. ) (കരകാണാക്കടലിൻ... )
Song information
സംഗീതം: കെ പി ഉദയഭാനു
ഗാനരചന: ഏ പി ഗോപാലന്‍
ഗായകര്‍: കെ എസ് ബീന
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഇന്ദു
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ എസ് ബീന
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: കെ പി ഉദയഭാനു
- Lyricist: ഏ പി ഗോപാലന്‍